രാമ രാജ്യവും ക്രിസ്തു രാജ്യവും അള്ളാഹുവിന്റെ ദീനും ഒന്നാണെന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നമേ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഉള്ളൂ…
കാഫിർ എന്നാൽ ഇസ്ലാം ഇതര മതസ്ഥർ എന്നല്ല അർത്ഥം സത്യം അറിഞ്ഞിട്ടും അതിനെ നിഷേധിക്കുന്നവൻ എന്നാണ് അർത്ഥം
ക്രിസ്തു പറഞ്ഞത് എല്ലാ ജനതയെയും ജ്ഞാന സ്നാനപ്പെടുത്തുവാൻ ആണ്.. അല്ലാതെ മതം മാറ്റാൻ അല്ല..
നാല് വേദങ്ങൾ പ്രജ്ഞാനം ബ്രഹ്മ, തത്വമസി, അഹം ബ്രഹ്മാസ്മി, അയം ആത്മാ ബ്രഹ്മ എന്നീ നാല് വാക്യത്തിൽ അടങ്ങുന്നു..
ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ചുരിദാർ ഇട്ട് പ്രവേശിക്കരുത് പകരം സാരി ഉടുക്കണം..
പൂജ ചെയ്യുന്ന പൂജാരി ഷഡി ഇടരുത് പകരം കോണകം ഉടുക്കണം..
മത്സ്യം മാംസം കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കരുത്…പക്ഷെ മലം വയറ്റിൽ വച്ച് ക്ഷേത്രത്തിൽ കരയരുന്നതിൽ തെറ്റില്ല..
ശ്മശാന ഭസ്മം ധരിച്ച് ക്ഷേത്രത്തിൽ കയറുന്നത് തെറ്റാണ്..അസ്ഥി ശരീരത്തിനകത്ത് വെച്ച് ക്ഷേത്രത്തിൽ കയറുന്നത് തെറ്റല്ല
കോഴിയേയും ആടിനേയും ഭക്ഷണത്തിനായി കൊല്ലുന്നത് തെറ്റല്ല എന്നാൽ ഇദം ന: മമ എന്ന ഭാവത്തിൽ ദേവതക്ക് അർപ്പിച്ച് ഉപയോഗിക്കുന്നത് തെറ്റാണ്..
ക്ഷേത്രത്തിൽ വെക്കേണ്ട ബോർഡ് അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നല്ല അവിശ്വാസികൾക്കും യുക്തിവാദികൾക്കും പ്രവേശനം ഇല്ല എന്നാണ്..