ദത്താത്രേയന്‍ എന്നത് ‘അ’ കാരം ‘ഉ’ കാരം ‘മ’ കാരം ഇവ കൂടിച്ചേർന്ന ഓം കാരം ആകുന്നു.
മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി, ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ഗണപതി, കാമധേനു, വേദങ്ങൾ ഇത്രയും ശക്തികൾ ചേരുന്നതാണ് ദത്ത സ്വരൂപം..
മൂന്ന് ഗുണങ്ങളെ അതിജീവിച്ച അത്രിക്കും അസൂയ ഇല്ലാത്തവളായ അനസൂയക്കും ദത്തമായ പരബ്രഹ്മ ശക്തിയാണ് ദത്താത്രേയൻ
ഹൈന്ദവർ ദത്താത്രേയനെ ഗുരുവായും അവധൂതനായും ഋഷിയായും ഓംകാരമായും യോഗിയായും പിതൃ മോക്ഷത്തിന്റെ ദേവതയായും പരബ്രഹ്മമായും കാണുന്നു.
സഹസ്രാരത്തിൽ സാന്നിധ്യമുള്ള ഗുരു ഭാവം. 96 തത്വത്തിന് അതീതനും പിതൃക്കൾക്ക് അധിപനും ആണ്.
ക്രിസ്ത്യാനികൾ ഈ ശക്തിയെ ശബ്ദമായും യോഗിയായും ഗുരുവായും ജ്ഞാനമായും ഈശ്വരനായും ആരാധിക്കുന്നു..(യേശു ദേവൻ ഗുരുവും യോഗിയും ആകുന്നു.)
മുസ്ലിം വിശ്വാസികൾ ദത്താത്രേയനെ അള്ളാഹു (ഗുരു, വേദങ്ങൾ അഥവാ ജ്ഞാനം, ഈശ്വരൻ) ആയി കണക്കാക്കുന്നു.
മനുഷ്യന് മാത്രമാണ് ജാതിയും മതവും തിരിച്ചുള്ള വേർതിരിവുള്ളത്..ഗുരുക്കന്മാർക്ക് ഈ വേർതിരിവില്ല..എല്ലാ ഗുക്കന്മാരും പറഞ്ഞത് ഒന്ന് തന്നെയാണ്..ഏതെങ്കിലും ഒരു ഗുരുവിനെ നിന്ദിക്കുന്നവൻ ഈശ്വരനെ തന്നെ നിന്ദിക്കുന്നു.