സത്യത്തിൽ സദ് ദേവത ദുർ ദേവത എന്നൊന്നില്ല.. നമ്മുടെ സങ്കല്പമാണ് ഇവിടെ പ്രധാനം.. എന്തായാലും വിഷ്ണുമായ ഒരു ദുർ ദേവതയല്ല..
വിഷ്ണു എന്നാൽ വ്യാപിച്ചിരിക്കുന്നവൻ… വ്യാപിക്കാൻ കഴിയുന്നത് ശക്തിക്കാണ്.. ശക്തിക്ക് മാത്രമായി ഒരു നിലനിൽപ്പില്ല..ശക്തിയോടൊപ്പം ശിവനുമുണ്ടാകും.. ഇനി മായയുടെ അർത്ഥം നോക്കിയാൽ പ്രകൃതി, കാളി എന്നൊക്കെ അർത്ഥം വരും.. അതായത് വിഷ്ണുമായ എന്നത് ആദിമ മനുഷ്യൻ ആരാധിച്ചിരുന്ന മൂർത്തിയാണ്..
വിഷ്ണുമായയെ മറ്റൊരു തരത്തിൽ പറഞ്ഞാൽ അർദ്ധനാരീശ്വരനായും ശങ്കരനാരായണനായും കണക്കാക്കാം..
വിഷ്ണുമായയെ ശ്രീ വിഷ്ണുമായ എന്നേ പറയാറുള്ളൂ.. ശ്രീ എന്നത് ലക്ഷ്മി… ലക്ഷ്മി ഉള്ളിടത്ത് വിഷ്ണു ഉണ്ട് .. മായ എന്നുവച്ചാൽ കാളി, പ്രകൃതി എന്നൊക്കെ പറയാം… പ്രകൃതി ആയതു കൊണ്ട് രൂപമില്ല .. കാളി ഉള്ളിടത്ത് ശിവനും ഉണ്ടാകും.. വിഷ്ണുമായയെ ചാത്തൻ എന്നും വിളിക്കാറുണ്ട്.. ചാത്തൻ എന്നാൽ ശാസ്താവ്… ശാസ്താവ് എന്ന് വച്ചാൽ ശാസിക്കുന്നവൻ അതായത് ഗുരു..
എല്ലാവർക്കും മഹാഗുരു ദത്താത്രേയന്റെ അനുഗ്രഹം ഉണ്ടാകട്ടെ…
സർവ്വം ശ്രീ ദത്താർപ്പണമസ്തു..