ഒരു മന്ത്ര അക്ഷരങ്ങളെ മൂലാധാരം മുതൽ ആജ്ഞ വരെ എത്തിക്കുന്ന ദൂര ദൈർഖ്യം ആണ് അക്ഷര ലക്ഷം. സത്യത്തിൽ ഒരക്ഷരം ഉള്ള ഒരു മന്ത്രം ഒരു ലക്ഷം തവണ ജപിക്കുമ്പോൾ ഏതൊരു സാധാരണക്കാരനും ഒരു പ്രാവശ്യം ഈ ദൂരം കൂട്ടിമുട്ടും. എന്നാൽ ഗുരു, ഗുരുപരമ്പര ഇവ ഉള്ളവർക്ക് മന്ത്രം സിദ്ധമാകാൻ ഒരു തവണ (96 ദിവസം സാധന ചെയ്ത ആളുകൾ) ജപിച്ചാൽ മതി. ഗുരു ഉപാസന ഉള്ള ആളുകൾക്ക് എല്ലാ ദേവതകളും സിദ്ധമാണ്.
ദേവത, മനുഷ്യൻ, ഈശ്വരൻ = ജലം, ഐസ്, വായു
ദേവത ഏത് രൂപം കല്പിക്കുന്നുവോ ആ സ്വഭാവം, രൂപം, ഗുണം ഇവ ലഭിക്കുന്നു . അതായത് ജലത്തെ പോലെ
മനുഷ്യൻ ശരീരബോധത്താൽ ബന്ധിതം അതായത് ഐസ് പോലെ. ഉപാസനാ ശക്തിയാൽ ചൂടാക്കിയാൽ ശരീര ബോധം നഷ്ടപ്പെട്ട് ദേവതയും ശേഷം വീണ്ടും ചൂടാക്കിയാൽ ഈശ്വരത്വവും ലഭിക്കും
ഈശ്വരൻ എന്നത് സർവ്വവ്യാപിയും ശുദ്ധാശുദ്ധിക്കും ജാതി, മത, വർണ്ണവ്യവസ്ഥക്കും അതീതമാണ്. വായുവിനെ പോലെ
ആഗ്രഹങ്ങളെയും (മണ്ണ്, പെണ്ണ്, പണം, സ്വർണ്ണം തുടങ്ങിയവ) വികാരങ്ങളെയും (കാമം, ദേഷ്യം തുടങ്ങിയവ) കടിച്ചമർത്താടാതിരിക്കുക…ചിന്തകളില്ലാതെ അനുഭവിക്കുക…സദാ ബ്രഹ്മചാരി (സ്ത്രീയോട് ചേർന്നിരിക്കുന്നവനാണ് ബ്രഹ്മചാരി..സ്ത്രീ എന്നതിന് ബാഹ്യ സ്ത്രീ എന്നും കാളി അഥവാ മായ എന്നും ആന്തരിക സ്ത്രീ എന്നും പ്രകൃതി എന്നും അർത്ഥമുണ്ട്. ) ആയിരിക്കുക… ഒന്നിനും അടിമ ആകാതിരിക്കുക… കടമകൾ മാത്രം ചെയ്യുക… ഞാൻ, എന്റെ, എനിക്ക് എന്ന അഹംഭാവം ഇല്ലാതിരിക്കുക….എന്നാൽ ഞാൻ എന്ന അഹംബോധം ഉണ്ടാവുകയും വേണം…
സാധനകളിൽ ഏറ്റവും ശ്രേഷ്ഠം sex ആണ്.. പക്ഷേ അത് അറിയുന്നവർ ചെയ്യണം.. ശിവശക്തി ഐക്യം ആണ് sex കൊണ്ട് ഉദേശിക്കുന്നത്.. സാധാരണക്കാർ ഒരു കാരണവശാലും തന്നെക്കാൾ പ്രായത്തിൽ മൂത്ത സ്ത്രീകളുകളുമായി sex ചെയ്യരുത്.. എന്നാൽ ഒരു ബാഹ്യ ക്ഷേത്രാതീത താന്ത്രിക സാധകന് അഥവാ ശുദ്ധ താന്ത്രികന് കാലം ഇല്ലാത്തത് കൊണ്ട് തന്നെ അവർക്ക് ആരുമായും sex ചെയ്യാം അതിൽ തെറ്റില്ല..എങ്കിലും ബാഹ്യ ക്ഷേത്രാതീത താന്ത്രിക സാധകൻ ഭൈരവി ലക്ഷണ – ഗുണമുള്ള സ്ത്രീയോട് മാത്രമേ അത് ചെയ്യൂ..ഇവരുടെ സംഭോഗത്തിൽ ഉണ്ടാകുന്ന രതിമൂർച്ച ആഴ്ചകളോളം നിലനിൽക്കും..
എന്താണ് ബാഹ്യക്ഷേത്രാതീത തന്ത്രം?
വാമം, മിശ്രം, സമയം, ശ്രീവിദ്യ, അഘോരം അഥവാ ശൈവം, സിദ്ധം, കൗളം തുടങ്ങിയവ
സ്ത്രീകളെ ബഹുമാനിക്കാത്തവർ എന്ത് സാധന ചെയ്തിട്ടും ഒരു ഫലമില്ല… വേശ്യയിലും ആദിശക്തിയെ കാണും ഒരു നല്ല സാധകൻ… സ്ത്രീയോളം ബലമുള്ള മറ്റൊരു ശക്തി ഇല്ല… സ്ത്രീ ഇല്ലെങ്കിൽ പുരുഷന് നിലനിൽപ്പുമില്ല..