മുൻജന്മത്തിലും ഈ ജന്മത്തിലും ചെയ്ത പാപങ്ങൾ രോഗമായി തീരുന്നു .. ഈ രോഗത്തിന്റെ ശമനത്തിന് ഔഷധം + ദാനം + ജപം + ഹോമം (മരുന്നുകൾ കത്തിച്ച് ശ്വസിക്കുന്നത്) + അർച്ചന ഇവ ചെയ്‌താൽ മതി…ഒപ്പം സൂര്യനമസ്കാരം , പ്രാണായാമം, ധ്യാനം, ശരിയായ പ്രകൃതി ദത്തമായ ഭക്ഷണം, ലൈഫ് സ്റ്റൈൽ കറക്ഷൻ ഇവകൂടി ശീലമാക്കിയാൽ ഏത് രോഗവും ഭേദമാകും…നമ്മുടെ ശരീരത്തിലെ ഓറയ്ക്കും ഷഡ് ചക്രങ്ങളിലും ഉണ്ടാകുന്ന വിള്ളലും തെറ്റായ ഭക്ഷണ രീതിയും വ്യായാമമില്ലായ്മയും മനസും തെറ്റായ രീതിയിൽ ഉള്ള ഇരുത്തവും കിടത്തവും നടത്തവും ആണ് രോഗങ്ങൾക്ക് കാരണം..
നാശത്തിൽ നിന്നും രക്ഷിക്കുന്നത് എന്തോ അത് ക്ഷേത്രം. ക്ഷേത്രദർശനം സത്യത്തിൽ പഞ്ചേന്ദ്രിയങ്ങളെ ഉണർത്താൻ വേണ്ടി ആണ്..വിധിപ്രകാരം ക്ഷേത്രദർശനം നടത്തിയാൽ അത് ഒരു തരത്തിൽ സെൽഫ് ഹിപ്നോസിസ് ആകും..
മാന്ത്രികത്തിൽ മനുഷ്യരെ ബാധിക്കുന്ന ബാധാദോഷങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട് .
1) ഹന്തുകാമൻ
2) രന്തുകാമാൻ
3) ഭോക്തുകാമൻ
രമിക്കണം എന്ന് ആഗ്രഹിക്കുന്നവർ രന്തുകാമന്മാരും ബലി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ഭോക്തുകാമന്മാരും കൊല്ലണം എന്ന് ആഗ്രഹിക്കുന്നവർ ഹന്തുകാന്മാരുമാണ് . മൂന്നായി തരം തിരിച്ചിരിക്കുന്ന ബാധകളെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതിൽ 18 എണ്ണം ശക്തികൂടിയതും മഹാബാധകളും ആണ് ബാക്കിയുള്ള 9 എണ്ണം ശക്തികുറഞ്ഞ ലഘുബാധകളുമാകുന്നു.
മഹാബാധകൾ :
1) അമരൻ
2) അസുരൻ
3) നാഗൻ
4) യക്ഷൻ
5) ഗന്ധർവൻ
6) രാക്ഷസൻ
7) ഹേഡ്രൻ
8) കശ്മൻമാർ
9) നിസ്തേജന്മാർ
10) ഭസ്മകൻ
11) പിതൃകകൾ
12) കുശവൻമാർ
13) വിനാകൻമാർ
14) പ്രലാപൻമാർ
15) പിശാചുക്കുൾ
16) അന്ത്യജൻമാർ
17) യോനിജൻമാർ
18) ഭൂതൻമാർ
ലഘു ബാധകൾ :
1) അപസ്മാരം
2) ബ്രാഹ്മണൻ
3) ബ്രഹ്മരാക്ഷസ്സൻ
4) ക്ഷത്രിയൻ
5) വൈശ്യൻ
6) ശൂദ്രൻ
7) നീചൻ
8) ചണ്ഡാലൻ
9) വ്യന്തരൻ
ഇത് കൂടാതെ ബാധ , മഹാബാധ, അണുബാധ ഇങ്ങനെയും ഉണ്ട്…ഇതിൽ അണു ബാധ എന്ന വിഭാഗത്തിൽ പെടുന്നതാണ് സ്‌കിസൊഫ്രീനിയ
ബാധകൾ 3 വിധം..രന്തുകാമൻ (രമിക്കണം എന്ന് ആഗ്രഹിക്കുന്നവർ), ഭോക്തുകാമൻ (ബലി കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ), ഹന്തുകാമൻ (കൊല്ലണം എന്ന് ആഗ്രഹിക്കുന്നവർ). ഇവയെ വീണ്ടും അവയുടെ ശക്തിയുടെ അടിസ്ഥാനത്തിൽ നാലായി തരം തിരിച്ചിരിക്കുന്നു..1) മഹാബാധ, 2) ലഘുബാധ, 3) അണുബാധ, 4) ഡ്യൂപ്ലിക്കേറ്റ് ബാധ..മഹാബാധകൾ 18 വിധത്തിലും ലഘു ബാധകൾ 9 വിധത്തിലും ഉണ്ട്..ഇതിൽ അണുബാധയെ ആണ് ആധുനിക ശാസ്ത്രം സ്‌കിസൊഫ്രീനിയ എന്ന ഓമനപേരിട്ട് വിളിക്കുന്നത്..ഡ്യൂപ്ലിക്കേറ്റ് ബാധയാണ് സത്യത്തിൽ ചില ഹിപ്നോട്ടിസം ക്ലാസുകളിൽ വീഡിയോ ആയി ഇടുന്നത്..