ദത്താത്രേയൻ ശാന്ത മൂർത്തി ആണ് ഉപാസകനോട് ഏറ്റവും പ്രിയം ഉള്ളവനും സ്മരണം കൊണ്ട് മാത്രം പ്രസന്നനാകുന്നവനും ആണ്. ദത്താത്രേയ മന്ത്രം കൊണ്ട് അഷ്ട കർമ്മം ചെയ്യാൻ കഴിയുമെങ്കിലും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ദത്താത്രേയനിൽ പൂർണ്ണ സമർപ്പണം ഉള്ളവനെ ഒരുകാലത്തും ദത്താത്രേയൻ കൈവിടില്ല. ദത്ത ഉപാസകനെതിരെ അഷ്ട കർമ്മം ചെയ്യാൻ ശ്രമിച്ചാൽ ശാന്ത മൂർത്തിയായ ദത്താത്രേയൻ രൗദ്രഭാവം സ്വീകരിക്കുകയും ദത്ത ശക്തി അഞ്ചായി പിരിഞ്ഞ് മഹാകാളി , കാലഭൈരവൻ, വാർത്താളി, ശരഭേശ്വരൻ, പഞ്ചമുഖി ആഞ്ജനേയൻ എന്നീ ഭാവങ്ങൾ സ്വീകരിക്കുകയും ശത്രുവിന്റെ കുലത്തിന്റെ സമൂല നാശം വരുത്തുകയും ചെയ്യും. പക്ഷേ ഉപകാസകൻ സാത്വികനും (ആഹാരം കഴിക്കുന്ന കാര്യം അല്ല പറഞ്ഞത്) നിബന്ധനകൾക്ക് അതീതനും ജാതി, മതം ഇവ ത്യജിച്ചവനും ബ്രഹ്മചര്യം പാലിക്കന്നവനും (സ്ത്രീ സംയോഗം ഇല്ലാത്തവൻ എന്നല്ല ഉദ്ദേശിച്ചത്. ) സദാ സത്യം പറയുന്നവനും ആയിരിക്കണം. ആരേയും ദ്രോഹിക്കാൻ വേണ്ടി ദത്താത്രേയനോട് അപേക്ഷിക്കരുത്. മാത്രമല്ല ദത്താത്രേയനെ സ്വന്തം ഗുരു ആയും സ്വന്തം മാതാവായും സ്വന്തം പിതാവായും കരുതുകയും ചെയ്യുക. നമ്മുക്ക് ആപത്ത് ഉണ്ടാകുന്നു എന്ന് തോന്നിയാൽ സ്വന്തം ഗുരുവിനോട് അല്ലെങ്കിൽ സ്വന്തം മാതാവിനോട് അല്ലെങ്കിൽ സ്വന്തം പിതാവിനോട് സങ്കടം പറയുന്നത് പോലെ പറയുക. ദത്താത്രേയൻ വിദ്യാകാരകനും ധനപ്രദായാകനും ശത്രുനാശകനും കാലദോഷത്തെ ഹനിക്കുന്നവനും മോക്ഷദായാകനും ആണ്.