നമ്മൾ പലപ്പോഴും ഹിപ്പ്നോട്ടിസം പഠിക്കാനും ഹിപ്പ്നോട്ടിസം അറിയാനും അനുഭവിക്കാനും ചികിത്സയുടെ ഭാഗമായും നമ്മുടെ തന്നെ പാസ്റ്റ് ലൈഫ് അറിയാൻ വേണ്ടിയും ഒക്കെ നമ്മൾ പലപ്പോഴും വിദഗ്ധ ഹിപ്പ്നോട്ടിസ്റ്റിന്റെ സേവനം തേടാറുണ്ട്…എന്നാൽ ഹിപ്നോട്ടിസം വഴി പാസ്റ്റ് ലൈഫ് അറിയാൻ ശ്രമിക്കുമ്പോൾ നമ്മുടെ അമ്മമാരെയും പെങ്ങന്മാരെയും സഹോദരിമാരെയും ഭാര്യയേയും സംരക്ഷിക്കാൻ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1) സ്ത്രീകൾ ആണെങ്കിൽ കഴിവതും ഒരു ലേഡി ഹിപ്നോ തെറാപ്പിസ്റ്റിനെ തന്നെ കാണുക
2) പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റിനെ ആണ് സ്ത്രീകൾക്ക് കാണേണ്ടിവരുന്നത് എങ്കിൽ നിർബന്ധമായും അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭർത്താവ് തുടങ്ങിയവരിൽ ആരെങ്കിലും ഒരാൾ നിർബന്ധമായും വേണം
3) ഒരു യഥാർത്ഥ ഹിപ്നോ തെറാപ്പിസ്റ്റ് ഉപയോഗിക്കുന്ന സജഷൻ “എന്റെ ശബ്ദം, എന്റെ സാമീപ്യം, എന്റെ സ്പർശനം താങ്കൾക്ക് ഏതവസ്ഥയിലും ഏത് സാഹചര്യത്തിലും വളരെ അധികം ശാന്തിയും സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും നൽകുന്നു.” എന്നാണ്…എന്നാൽ ഒരു ഫ്രോഡ് ആയ ഹിപ്നോ തെറാപ്പിസ്റ്റിന്റെ സജഷൻ ആണെങ്കിൽ “എന്റെ ശബ്ദം, എന്റെ സാമീപ്യം, എന്റെ സ്പർശനം താങ്കൾക്ക് ഏതവസ്ഥയിലും ഏത് സാഹചര്യത്തിലും വളരെ അധികം ശാന്തിയും സമാധാനവും സ്വസ്ഥതയും സുരക്ഷിതത്വവും സുഖവും നൽകുന്നു.” എന്നായിരിക്കും..ഒരു സ്ത്രീയോട് ഹിപ്നോട്ടിക് അവസ്ഥയിൽ സുഖം എന്ന വാക്ക് പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ സ്വന്തം കുടുംബം തകരാൻ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല..സ്വയം തകർന്നോളും
4) ഹിപ്നോട്ടിക് ക്ലാസുകളിൽ ഒരിക്കലും സ്ത്രീകളെ തനിച്ച് അയക്കാതിരിക്കുക
5) ഹിപ്നോട്ടിസം ക്ലാസ് എടുക്കുന്ന അധ്യാപകനെ കുറിച്ച് നിർബന്ധമായും അന്വേഷിച്ചിരിക്കണം
6) യൂട്യൂബിൽ കാണുന്ന ഹിപ്നോ തെറാപ്പിസ്റ്റുകളെ സമീപിക്കുന്നതിന് മുൻപ് നിർബന്ധമായും അവരെ കുറിച്ച് അന്വേഷിക്കുക
7) പാസ്റ്റ് ലൈഫുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിർബന്ധമായും സ്വന്തം ഫോണിൽ മാത്രം റെക്കോർഡ് ചെയ്യുക
8) സ്ത്രീകൾ കഴിവതും പുരുഷന്മാരായ ഹിപ്നോ തെറാപ്പിസ്റ്റുകൾക്ക് സ്വന്തം നമ്പർ കൊടുക്കരുത്..പകരം അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, ഭർത്താവ് തുടങ്ങിയവരിൽ ആരുടെയെങ്കിലും നമ്പർ കൊടുക്കുക
9) പ്രശസ്തനായ ഒരു ഹിപ്നോ തെറാപ്പിസ്റ്റ് ഒരു സ്ത്രീയെ ഹിപ്നോട്ടൈസ് ചെയ്യുമ്പോൾ ആ സ്ത്രീ അയാളുടെ ദേഹത്ത് വീഴുന്ന രീതിയിൽ ഉള്ള വ്യാജ വീഡിയോകൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്..ഏതൊരു സ്ത്രീയുടെയും സ്വകാര്യഭാഗത്ത് ഒരു പുരുഷന്റെ സ്പർശനം ഉണ്ടായാൽ അവൾ സ്വബോധത്തിലേക്ക് തിരികെ വരും എന്ന യാഥാർഥ്യം മറക്കരുത്..
ഹിപ്നോട്ടിസം എന്നത് അമാനുഷികത അല്ല..മറിച്ച് അതൊരു സയൻസ് ആണ്