ഉത്തമരായ കുട്ടികൾക്ക് വേണ്ടി ആഗ്രഹിക്കുന്ന ദമ്പതികൾ മന്ത്രപുരസരം പഞ്ചഗവ്യം സേവിക്കുകയും മന്ത്രോപാസന നടത്തുകയും ചെയ്യണം..
ആർത്തവം കഴിഞ്ഞ് 4 ൽ ബന്ധപ്പെട്ട് ജനിക്കുന്ന കുട്ടി അല്പായുസും 5 ൽ പെൺകുട്ടിയും 6 ൽ ആൺകുട്ടിയും 7 ൽ വന്ധ്യതയുള്ള പെൺകുട്ടിയും 8 ൽ വന്ധ്യതയുള്ള ആൺകുട്ടിയും 9 ൽ സുന്ദരിയായ പെൺകുട്ടിയും 10 ൽ രാജതുല്യനായ ആൺകുട്ടിയും 11 ൽ വിരൂപയായ പെൺകുട്ടിയും 12 ശ്രീമാനായ ആൺകുട്ടിയും 13 ൽ പാപകർമ്മങ്ങൾ ചെയ്യുന്ന പെൺകുട്ടിയും 14 ൽ ധർമ്മിഷ്ഠനായ ആൺകുട്ടിയും 15 ൽ ധർമ്മിഷ്ഠയായ പെൺകുട്ടിയും 16 ൽ സർവ്വജ്ഞനായ ആൺകുട്ടിയും ജനിക്കും. ഒരു ഋതു(ആർത്തവ)കാലത്ത് ഒരു ദിവസം മാത്രമേ ശാരീരിക ബന്ധം പാടുള്ളൂ (ഗർഭവതി ആകുന്നത് വരെ ആർത്തവം കഴിഞ്ഞ് എത്രാമത്തെ ദിവസം ആണോ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ആ ദിവസം ഒന്ന് തന്നെ ആയിരിക്കണം.. ഉദാഹരണം കുട്ടികൾ ഉണ്ടാകാൻ വേണ്ടി ആദ്യമായി ബന്ധപ്പെടുന്നത് ആർത്തവം കഴിഞ്ഞ് പതിനാറാമാത്തെ [16] ദിവസം ആണെങ്കിൽ അടുത്ത ആർത്തവ കാലത്തും ഇതേ പതിനാറാമാത്തെ [16] ദിവസം തന്നെ ആയിരിക്കണം ബന്ധപ്പെടേണ്ടത്) .. കൂടാതെ സംക്രമം, ശ്രാദ്ധദിനം, ശ്രാദ്ധദിനത്തിന്റെ തലേ ദിവസം, പുല – വാലായ്മ ഇവ ഉള്ള സമയം, ജന്മ നക്ഷത്രം, പ്രതിപദം, നവമി, സപ്തമി, ചതുർദശി, അഷ്ടമി, ഏകാദശി, അമാവാസി, പൗർണ്ണമി, ഷഷ്ഠി, ചൊവ്വ, ശനി എന്നീ ദിവസങ്ങളിൽ ശാരീരികബന്ധം അരുത്. മാത്രമല്ല ഗർഭിണി ആയാൽ പിന്നീട് ഭാര്യയുമായി ശാരികബന്ധം അരുത്. ഭാര്യയുടെയും കുട്ടിയുടെയും ആരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ഭർത്താവ് വൃതം ആരംഭിക്കുകയും ഭാര്യയെ പുരാണകഥകൾ ശ്രവിപ്പിക്കുകയും ചെയ്യണം. ഗർഭിണി ആയാൽ ഭാര്യക്ക് ഒന്നാം മാസത്തിൽ കുറുന്തോട്ടിവേര് (ബല), രണ്ടാം മാസത്തിൽ തിരുതാളിവേര് (പുത്രാജനനി), മൂന്നാം മാസത്തിൽ ചെറുവഴുതിനവേരും വെൺവഴുതിനവേരും (ബ്രഹതീ ദ്വയം), നാലാം മാസത്തിൽ ഓരിലവേര് (അംശുമതി), അഞ്ചാം മാസത്തിൽ ചിറ്റമൃത് (അമൃത്), ആറാം മാസത്തിൽ പുത്താരിച്ചുണ്ടവേര് (നിദിദ്ധികാ), ഏഴാം മാസത്തിൽ യവം അല്ലെങ്കിൽ ബാർളി (യവകം), എട്ടാം മാസത്തിൽ പെരുങ്കുരുമ്പവേര് (മോരടം), ഒൻപതാം മാസത്തിൽ ശതാവരിക്കിഴങ്ങ് (ശതാവരി) എന്നിങ്ങനെ അതാത് മാസത്തിൽ പാൽക്കാഷായം വെച്ച് കഴിക്കേണ്ടതാണ്.. കൂടാതെ എങ്ങനെയുള്ള കുട്ടികൾ ഉണ്ടാകണം എന്നതിൽ ഭാര്യക്കും ഭർത്താവിനും ഐക്യ മനോഭാവം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അതിന്റെ ഫലം ജനിക്കുന്ന കുട്ടി അനുഭവിക്കേണ്ടി വരും. ഉദാഹരണം ഭാര്യ ആൺകുട്ടി വേണം എന്നും ഭർത്താവ് പെൺകുട്ടി വേണമെന്നും ചിന്തിച്ച് ബന്ധപ്പെടുകയും ശേഷം ഗർഭകാലയളവിലും അങ്ങനെ തന്നെ ചിന്തിക്കുകയും ചെയ്താൽ ജനിക്കുന്ന കുട്ടി ആൺകുട്ടിയുടെ ശരീരവും പെൺകുട്ടിയുടെ മനസും ഉള്ളതായിരിക്കും.