Call Now +917510253282
Address Head Quaters : Dattatreya Tantra Vidyapeedam, Kakkanad, Kochi, Kerala, India

യോനീദേവി സ്തുതി

ശംഖ് പുഷ്പ ദളാകാരിം
രോമാലങ്കാര ഭൂഷിണീം
അനേക ലിംഗ ഭക്ഷ്യാണീം
നനാജന്മപ്രാദായിനീം
ജീവജാലാൽ സമാരാദ്ധ്യം
യോനീദേവി നമോസ്തുതേ
(ശംഖ് പുഷ്പ ദളാകൃതിയോട് കൂടിയവളും രോമാവാളികളാൽ മനോഹരമായി അലങ്കരിക്കപ്പെട്ടവളും അനേക ലിംഗങ്ങളെ ഭക്ഷിക്കുന്നവളും സർവ്വ ജീവരാശികൾക്കും ജന്മം നൽകുന്നവളും ജീവജാലങ്ങളാൽ എക്കാലവും ആരാധിക്കപ്പെടുന്നവളും ആയ യോനീ ദേവിയെ ഞാൻ നമസ്കരിക്കുന്നു.)

യോനീ പൂജയുടെ ബലപാഠങ്ങളിൽ ഉള്ളതാണ് മേലുദ്ധരിച്ച ശ്ലോകം

യോനിയുടെ ദുർഗന്ധം ഇല്ലാതാക്കാനും രോമനാശനത്തിനും യോനിയെ ചുരുക്കാനും സ്ത്രീ ദ്രാവണത്തിനും സ്തന വലുപ്പത്തിനും സ്തനത്തിന്റെ ദൃഢതക്കും ലിംഗ വർധനവിനും ലിംഗ ബലത്തിനും ശുക്ല സ്തംഭനത്തിനും ഒക്കെ ഉള്ള മരുന്നും മന്ത്രവും ധ്യാനവും ചില പ്രത്യേക ഭക്ഷണ രീതികളും ഒക്കെ ചേർന്ന് വളരെ നിഗൂഢമായി ബാഹ്യ ക്ഷേത്രതീത താന്ത്രിക ഉപാസാകർ (സമയാചാരികളും ദക്ഷിണാചാരികളും ഒഴികെ ഉള്ളവർക്ക് മാത്രമേ ഇത് ബാഹ്യമായി ചെയ്യാൻ അനുവാദമുള്ളൂ.) മാത്രം ചെയ്യുന്ന ഉപാസനയാണ് ബാഹ്യ ഭൈരവി ഭൈരവ സാധനയും യോനീപൂജയും ഒക്കെ..പക്ഷെ ഇന്ന് ജ്യോതിഷന്മാരും മാന്ത്രികന്മാരും ബാഹ്യ ക്ഷേത്രതീത താന്ത്രികർ ആണെന്ന് സ്വയം അവകാശപ്പെടുന്ന ദക്ഷിണാചാരികളും ബാഹ്യ ക്ഷേത്രാതീത താന്ത്രികർ ആണെങ്കിലും ഒരു രീതിയിലും ബാഹ്യമായി ഒരു സ്ത്രീയുമായും ബാഹ്യ ക്ഷേത്രാതീത തന്ത്രത്തിന്റെ പേരും പറഞ്ഞ് ബാഹ്യ ഭൈരവി ഭൈരവ സാധന ചെയ്യാൻ വിധിയില്ലാത്ത സമയാചാരികളും ഇന്ന് സ്ത്രീകളെ കപട ഭൈരവി ഭൈരവ സാധനയുടെ പേരിൽ ഉപയോഗിക്കുന്നു എന്നത് വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ..മാന്ത്രികരും ആയി ഭൈരവി ഭൈരവ സാധന ചെയ്‌താൽ മാന്ത്രികന് അപൂർവ്വ കഴിവുകൾ ലഭിക്കും എന്നല്ലാതെ സ്ത്രീക്ക് പ്രത്യേകിച്ച് ഒരു ഗുണവും ലഭിക്കില്ല…എന്നാൽ ബാഹ്യ ക്ഷേത്രാതീത താന്ത്രിക ഉപാസാനാ രീതിയിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് സാക്ഷാൽ ഭൈരവനും ഭൈരവിയും ആയത് കൊണ്ട് തന്നെ ഇവിടെ ഊർജ്ജം തുല്യമായി പങ്കുവെക്കപ്പെടുകയും ഇത്തരത്തിൽ ഉള്ള ലൈംഗിക ബന്ധവും ആ ലൈംഗിക ബന്ധതത്തിലെ അനുഭൂതിയും ദിവസങ്ങളോളമോ മാസങ്ങളോളമോ നിലനിൽക്കുകയും ചെയ്യും…അല്ലാതെ ഒരു പെണ്ണിനെ കയറി വെറുതെ ഭോഗിക്കുന്നതല്ല ഭൈരവി ഭൈരവ സാധന എന്നത്..ഒരാൾ ഭൈരവിയും ഭൈരവനും ആയിത്തീരുക എന്നത് വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഉപാസനാ പദ്ധതിയാണ്…അല്ലെങ്കിൽ പൂർവ്വ ജന്മത്തിലെ ഉപാസനയുടെ തുടർച്ചയായി ഈ ജന്മത്തിൽ കാലയളവ് കുറയാം..പൂർവ്വ ജന്മം ആണെങ്കിൽ അത് തിരിച്ചറിയാൻ അനുഭവങ്ങൾ സാഹയിക്കും

കാമാഖ്യേ കാമ സമ്പന്നേ
കാമേശ്വരി ഹരിപ്രിയേ
കാമനം ദേഹി മേ നിത്യം
കാമേശ്വരി നമോസ്തുതേ
കാമാഖ്യേ വരദേ ദേവി
നീലപർവ്വത വാസിനി
ത്വാം ദേവി ജഗദംബാം താം
യോനി മുദ്രേ നമോസ്തുതേ

ഓം കാമാഖ്യേ നമഃ

Post navigation

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page