1) ഗുരുവിന് ദക്ഷിണ കൊടുത്തു കൊണ്ട്
2) ഗുരു ശുശ്രൂഷ ചെയ്ത് കൊണ്ട്
3) വിദ്യകൾ പരസ്പരം കൈമാറിക്കൊണ്ട്
എന്താണ് ദക്ഷിണ?
നൽകുന്നവനും വാങ്ങുന്നവനും ഒരുപോലെ സന്തോഷം നൽകുന്നത് എന്തോ അത് ദക്ഷിണ
എന്താണ് ഗുരു ദക്ഷിണയിൽ നൽകേണ്ടത്?
ശക്തിക്ക് ഒത്ത ധനം + വെറ്റില + പാക്ക് + കാന്തം പിടിക്കുന്ന ഒരു രൂപ നാണയം + ഫലമൂലാദികൾ + പുഷ്പങ്ങൾ + വസ്ത്രം + കൂവളചമത + ശിഷ്യന്റെ സഞ്ചിത പാപങ്ങൾ
ഗുരുദക്ഷിണയിൽ വെറ്റില നൽകേണ്ടത് ജേഷ്ഠയുടെ ഭാഗം ഗുരുവിന് നേരെയും ലക്ഷ്മിഭാഗം ശിഷ്യന് നേരെയും ആയിരിക്കണം (ഉപാസനാ ബലം ഇല്ലാത്ത ഗുരുക്കന്മാർ ഇതൊന്നും ചെയ്യാൻ സമ്മതിക്കാറില്ല)
ഗുരു എന്നത് ഒന്നേ ഉള്ളൂ..ആ ഗുരു നമ്മുടെ ഉള്ളിൽ തന്നെയാണ് ഉള്ളത്..നമ്മുടെ ഉള്ളിൽ ഉള്ള ഗുരുവിന്റെ പ്രതിരൂപം ആണ് ഈ പ്രപഞ്ചത്തിലെ ഓരോ അണുവും..അതുകൊണ്ട് തന്നെ ഗുരു അല്ലാത്തതായി ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെയില്ല..വിദ്യക്കാണ് മഹത്വം ആരിൽ നിന്നും വിദ്യ സ്വീകരിക്കുന്നു എന്നതിനല്ല