Call Now +917510253282
Address Head Quaters : Dattatreya Tantra Vidyapeedam, Kakkanad, Kochi, Kerala, India

FAQ

ചില സംശയങ്ങളും അവക്കുള്ള ഉത്തരങ്ങളും
========================

1) കർമ്മങ്ങൾ ഏത് രീതിയിൽ ഉള്ളതാണ്?

ഉത്തരം : അധിക കർമ്മങ്ങളും അഘോര സമ്പ്രദായ രീതിയിലും മലവാര സമ്പ്രദായ രീതിയിലും ഉള്ളതാണ്…

2) പൂജ ചെയ്യാൻ എന്ത് ചെയ്യണം?

ഉത്തരം : പൂജക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകുകയോ അല്ലെങ്കിൽ പൂജാ സാധനങ്ങൾക്ക് ആവശ്യമായ തുക നൽകുകയോ ചെയ്യേണ്ടതാണ്..സാധങ്ങൾ വാങ്ങി നൽകുന്നവർ കൃത്രിമ സാധനങ്ങൾ വാങ്ങി നൽകരുത് (2025 ജനുവരി മാസത്തതിന് ശേഷം മറ്റുള്ളവർ വാങ്ങി നൽകുന്ന സാധനങ്ങൾ ഉപയോഗിക്കാറില്ല)

3) കർമ്മങ്ങളുടെ ഫലപ്രാപ്തിക്ക് എത്ര സമയം എടുക്കും?

ഉത്തരം : ന്യായമായ കാര്യങ്ങൾക്ക് വേണ്ടി ഉള്ള കർമ്മങ്ങൾക്ക് സാധാരണ ഗതിയിൽ 4 മാസം 21 ദിവസം വരെ സമയം എടുക്കാറുണ്ട്…

4) കർമ്മങ്ങൾക്ക് ശേഷം പിന്നീട് വിളിക്കണമോ?

ഉത്തരം : കർമ്മത്തിന് ശേഷം പറയുന്ന ഇടവേളകളിൽ വിളിക്കുകയോ കർമ്മത്തിന് ശേഷം ഉണ്ടാകുന്ന അനുഭവങ്ങൾ പങ്കുവെക്കുകയോ നിർബന്ധമായും ചെയ്യേണ്ടതാണ് ..വിളിച്ചിട്ട് കിട്ടുന്നില്ലെങ്കിൽ വോയിസ് അയക്കാതെ മലയാളത്തിലോ ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രം മെസേജ് ടൈപ്പ് ചെയ്തോ കടലാസിൽ എഴുതി ഫോട്ടോ എടുത്തോ അയക്കുക…ദയവ് ചെയ്ത് മംഗ്ലീഷ്, തമിഴ്, കന്നഡ മെസ്സേജ് അയക്കരുത്….ഒരുപാട് കോളുകൾ വരുന്നത് കൊണ്ട് എല്ലാ വോയിസും കേൾക്കാൻ കഴിയണം എന്നില്ല..

5) കർമ്മത്തിന് ശേഷം എന്തൊക്കെ ചെയ്യണം?

ഉത്തരം : കർമ്മത്തിന് ശേഷം പറയുന്ന പദ്ധ്യവും സ്വയം ചെയ്യേണ്ട കാര്യങ്ങളും നിർബന്ധമായും ചെയ്യേണ്ടതാണ്

6) പ്രസാദം കൊറിയർ ലഭിക്കാൻ എന്ത് ചെയ്യണം?

ഉത്തരം : കർമ്മത്തിന്റെ / പൂജയുടെ പ്രസാദം കൊറിയർ വഴി ലഭിക്കണം എന്നുള്ളവർ കൊറിയർ ചാർജിനോടൊപ്പം പേര്, വീട്ടുപേര്, സ്ഥലപ്പേര്, ജില്ല, സംസ്ഥാനം, പിൻ നമ്പർ, വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പർ എന്നിവ സഹിതം പൂർണ്ണമായ വിലാസം അയക്കേണ്ടതാണ്

7) അഘോര കർമ്മങ്ങളും മലവാര കർമ്മങ്ങളും നേരിൽ കാണാൻ സാധിക്കുമോ?

ഉത്തരം : കർമ്മ സാധനങ്ങൾ വാങ്ങി നൽകിയാലും നിഗൂഢ കർമ്മങ്ങൾ ആയതിനാൽ അഘോര കർമ്മങ്ങളിലും മലവാര കർമ്മങ്ങളിലും പങ്കെടുപ്പിക്കാൻ സാധിക്കുന്നതല്ല..

8) പൂജ നേരിൽ കാണാൻ സാധിക്കുമോ?

ഉത്തരം : പൂജ നേരിൽ കാണണം എന്നുള്ളവർക്ക് പശുമാർഗത്തിൽ ഉള്ള പൂജകൾ ചെയ്തു നൽകുന്നതാണ്..പശുമാർഗത്തിൽ ഉള്ള പൂജയുടെ വിഡിയോ റെക്കോർഡ് ചെയ്ത് ലഭിക്കുന്നതാണ്

9) കർമ്മങ്ങൾ എത്ര വിധം?

ഉത്തരം : കർമ്മങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു. പശു ഭാവം, വീര ഭാവം, ദിവ്യ ഭാവം

10) പശു മാർഗം എന്നാൽ എന്ത്?

ഉത്തരം : അഷ്ടവിധ പാശത്തോടെ ചെയ്യുന്ന പൂജകളെ പശുമാർഗം എന്ന് പറയുന്നു

11) വീരമാർഗം എന്നാൽ എന്ത്?

ഉത്തരം : പഞ്ചമകാരത്തോട് കൂടി ചെയ്യുന്ന കർമ്മങ്ങളെ വീരമാർഗം എന്ന് പറയുന്നു.

12) ദിവ്യമാർഗം എന്നാൽ എന്ത്?

ഉത്തരം : അഷ്ടമകാരങ്ങളെ കൊണ്ട് ചെയ്യുന്ന കർമ്മങ്ങളെ ദിവ്യമാർഗം എന്ന് പറയുന്നു.

13) പശുമാർഗത്തിൽ ചെയ്യുന്ന പൂജകൾക്കുള്ള ദക്ഷിണ എങ്ങനെ ആണ്?

ഉത്തരം : പശുമാർഗത്തിൽ ചെയ്യുന്ന പൂജകൾക്ക് പ്രധാന ആചാര്യനും രണ്ട് പരികർമ്മിക്കും പ്രത്യേകം ദക്ഷിണ നൽകേണ്ടതാണ്…ഏറ്റവും ചുരുങ്ങിയത് പ്രധാന ആചാര്യന് 5001 രൂപയും പരി കർമ്മിക്ക് 3001 രൂപ വീതവും ദക്ഷിണ നൽകേണ്ടതാണ്..

14) പശുമാർഗത്തിൽ ചെയ്യുന്ന പൂജകളുടെ ദക്ഷിണ തിരികെ ലഭിക്കുമോ?

ഉത്തരം : പശുമാർഗത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ദക്ഷിണയോ പൂജാ ചിലവുകളോ ഒരു സാഹചര്യത്തിലും തിരികെ ലഭിക്കുന്നതല്ല..

15) അഘോര സമ്പ്രദായ രീതിയിൽ ഉള്ള കർമ്മങ്ങൾക്കും മലവാര കർമ്മങ്ങൾക്കും ഉള്ള ദക്ഷിണ എങ്ങനെ ആണ്?

ഉത്തരം : അഘോര സമ്പ്രദായ രീതിയിൽ ഉള്ള കർമ്മങ്ങൾക്കും മലവാര കർമ്മങ്ങൾക്കും ശക്തിക്ക് അനുസരിച്ച് യഥാവിധി ദക്ഷിണ നൽകേണ്ടതാണ്..ദക്ഷിണ നൽകാതെ ഉള്ള ഒരു കർമ്മങ്ങളും ഫലിക്കുന്നതല്ല..അഘോര സമ്പ്രദായ രീതിയിൽ ഉള്ള കർമ്മങ്ങൾക്കും മലവാര കർമ്മങ്ങൾക്കും ദക്ഷിണ കണക്ക് പറഞ്ഞ് വാങ്ങാറില്ല..

16) അഘോര സമ്പ്രദായ രീതിയിൽ ഉള്ള കർമ്മങ്ങളും മലവാര കർമ്മങ്ങളും ഏതെങ്കിലും കാരണവശാൽ ഫലിക്കാതെ വന്നാൽ നൽകിയ ദക്ഷിണ തിരികെ ലഭിക്കുമോ?

ഉത്തരം : ഏതെങ്കിലും കാരണവശാൽ അഘോര കർമ്മങ്ങളോ മലവാര കർമ്മങ്ങളോ ഫലിക്കാതെ വന്നാൽ അഘോര കർമ്മങ്ങൾക്കും മലവാര കർമ്മങ്ങൾക്കും ചിലവായ തുക കഴിഞ്ഞ് കർമ്മിക്ക് നൽകിയ ദക്ഷിണ 30 ദിവസത്തിനുള്ളിൽ തിരികെ നൽകുന്നതാണ്.

17) പരിഹാര കർമ്മം / പൂജ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം : ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ജ്യോതിഷ ചിന്തന രീതി അനുസരിച്ച് ഒരു വ്യക്തിയുടെ കഴിഞ്ഞ കാലവും ഇപ്പോൾ നടക്കുന്ന കാലവും കൃത്യമായി പറയാൻ കഴിയുന്നു എങ്കിൽ മാത്രമേ പരിഹാര കർമ്മം / പൂജ ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിൽ ചെയ്യാൻ പാടുള്ളൂ.. ഒരു വ്യക്തിയുടെ കഴിഞ്ഞ കാലവും ഇപ്പോൾ നടക്കുന്ന കാലവും കൃത്യമായി പറയാൻ കഴിയുന്നില്ല എങ്കിൽ അവരുടെ പ്രശ്നത്തിന്റെ പരിഹാര കർമ്മം / പൂജ ചെയ്യാൻ ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാർ അല്ല നിയോഗിക്കപ്പെട്ടത്

18) മറ്റുള്ള ജ്യോതിഷ ചാർത്ത് അനുസരിച്ച് പരിഹാര കർമ്മം / പൂജ ചെയ്യാൻ സാധിക്കുമോ?

ഉത്തരം : മറ്റുള്ള ജ്യോതിഷ ചാർത്ത് അനുസരിച്ചോ സ്വന്തം ഇഷ്ടം അനുസരിച്ചോ ഇവിടെ ചെയ്യിക്കുന്ന ഒരു കർമ്മത്തിനും ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാർ ഉത്തരവാദികളായിരിക്കില്ല

19) ജ്യോതിഷ കൺസൾടിംഗ് ഫീസ് തിരികെ ലഭിക്കുമോ?

ഉത്തരം : ജ്യോതിഷ കൺസൾടിംഗ് ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല.

20) ഒരു തവണ കൺസൾട്ട് ചെയ്ത ശേഷം പിന്നീട് കൺസൾട്ട് ചെയ്യുവാൻ വീണ്ടും ഫീസ് അടക്കേണ്ടതുണ്ടോ?

ഉത്തരം : ഒരു തവണ കൺസൾട്ട് ചെയ്ത ശേഷം രണ്ടാമത് വിളിക്കുമ്പോൾ പകുതി ഫീസ് നൽകേണ്ടതാണ്…എന്നാൽ കർമ്മം / പൂജ ചെയ്തവർക്ക് ഇത് ബാധകം അല്ല..

21) കർമ്മങ്ങൾ / പൂജകൾ, ജ്യോതിഷ കൺസൾടിംഗ്, തുടങ്ങിയവക്ക് രസീത് ലഭിക്കുമോ?

ഉത്തരം : ലഭിക്കും.

22) എങ്ങനെ Contact ചെയ്യും?

ഉത്തരം : NORMAL CALL / BOTIM / IMO / WHATSAPP ഇവയിലും CALL വരുന്നത് കൊണ്ട് 7510253282 എന്ന WHATSAPP ൽ പേരും സ്ഥലവും ജ്യോതിഷ കൺസൾടിംഗ് / പൂജ എന്ന് മെസ്സേജ് അയക്കുക..അപ്പോയ്ന്റ്മെന്റ് സമയം ലഭിക്കുകയോ തിരികെ വിളിക്കുകയോ ചെയ്യുന്നതാണ്…WHATSAPP ൽ മെസ്സേജ് അയക്കാതെ നേരിട്ട് വിളിക്കുന്നവരെ തിരികെ വിളിക്കുന്നല്ല

23) കർമ്മം / പൂജ ഫലിക്കാതിരിക്കുമോ?

ഉത്തരം : പൂജക്ക് /കർമ്മത്തിന് ശേഷം കർമ്മിക്ക് ദക്ഷിണ കൊടുക്കാതിരിക്കുക, വിശ്വാസം ഇല്ലാതെ ചെയ്യുന്ന പൂജ, കാര്യം നടന്നിട്ട് ദക്ഷിണ കൊടുക്കാം എന്ന് പറഞ്ഞ് പറ്റിക്കാം എന്ന് കരുതുന്നവർ, പറയുന്ന പഥ്യം പാലിക്കാത്തവർ, കർമ്മിയെ ചതിക്കുന്നവർ, എന്റെ കാര്യം നടക്കട്ടെ എന്നിട്ട് വേണം കർമ്മിക്ക് പണി കൊടുക്കാൻ എന്ന് കരുതുന്നവർ, കള്ളം പറഞ്ഞ് കർമ്മം ചെയ്യിക്കുന്നവർ, ഈശ്വരന് നിരക്കാത്ത രീതിയിൽ ഏതെങ്കിലും അനാഥപ്പെണ്ണിന് വാക്ക് കൊടുത്ത് ചതിക്കുക, തുടങ്ങിയവർക്ക് ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിൽ ചെയ്യുന്ന ഒരു കർമ്മവും ഫലിക്കുന്നതല്ല എന്ന് മാത്രമല്ല വിപരീത ഫലം ഉണ്ടാകുകയും ചെയ്യും

24) എല്ലാ കർമ്മങ്ങളും / പൂജകളും ഫലിക്കുമോ?

ഉത്തരം : ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ഒരു വക്കീൽ തന്റെ അടുത്ത് വരുന്ന നല്ലതും ചീത്തയും ആയ കേസുകൾ വാദിക്കാറുണ്ട്…അതിൽ നല്ല കേസുകൾക്ക് 95 % മുതൽ 98% വരെ വിജയ സാധ്യത ഉണ്ട് ..ചീത്ത കേസുകൾക്ക് 75 % വിജയ സാധ്യത ഉണ്ട്..എന്നത് പോലെയാണ് ഒരു കർമ്മത്തിന്റെ അവസ്ഥ…നല്ല കർമ്മങ്ങൾക്ക് ആണെങ്കിൽ 95% മുതൽ 98 % വരെ ഫലപ്രാപ്തി ഉണ്ടാകും… നീച കർമ്മങ്ങൾക്ക് ആണെങ്കിൽ 75 % ഫലപ്രപ്തി ഉണ്ടാകും..വക്കീലോ ഡോക്ടറോ കർമ്മിയോ ഈശ്വരൻ അല്ല..ഒരു ഡോക്ടർ 100 പേരെ ഓപ്പറേഷൻ ചെയ്താൽ അതിൽ 2 പേര് മരിക്കുന്നത് ഡോക്ടർ കഴിവില്ലാത്തത് കൊണ്ടല്ല…അത് പോലെ തന്നെയാണ് ഒരു കർമ്മിയും..ഓർക്കുക തെറ്റായ ബന്ധങ്ങൾക്ക് കൂട്ട് നിൽക്കുക എന്നതല്ല ദേവതയുടെ ജോലി…ധർമ്മ വിരുദ്ധമായ കാര്യങ്ങൾ ആവശ്യപ്പെടുമ്പോൾ കുറഞ്ഞ പക്ഷം സത്യം പറയുക..ധർമ്മം കൂടാതെ അധർമ്മമോ അധർമ്മം കൂടാതെ ധർമ്മമോ ചെയ്യാൻ സാധിക്കില്ല…ഒരാൾക്ക് ധർമ്മം ആകുന്നത് മറ്റൊരാൾക്ക് അധർമ്മമാകാം

25) ഫീസ് അടച്ചാൽ എത്ര ദിവസത്തിനുള്ളിൽ ഫലം പറയും?

ഉത്തരം : പരമാവധി 5 ദിവസത്തിനുള്ളിൽ ഫലം പറയാൻ ശ്രമിക്കും

26) എല്ലാ ജാതി മത വിഭാഗങ്ങൾക്കും സേവനം ലഭ്യമാണോ?

ഉത്തരം : ജാതി, മത, വർണ്ണ, ലിംഗ, വിവേചനം ഇവിടെ ഉണ്ടായിരിക്കുന്നതല്ല

27) യോനീ പൂജ, ഭൈരവി ഭൈരവ സാധന തുടങ്ങിയവ ചെയ്യാറുണ്ടോ?

ഉത്തരം : യോനീ പൂജ, ഭൈരവി ഭൈരവ സാധന എന്നത് ഭാര്യ ഉള്ള സാധകരോ അല്ലെങ്കിൽ ഭൗതിക ജീവിതം പൂർണ്ണയും ത്യജിച്ച് ഭൗതിക നിയമങ്ങൾ ഇല്ലാതെ സാധനക്കായി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച സ്ത്രീയും പുരുഷനും ചെയ്യേണ്ട സാധനയാണ്..എന്നാൽ സ്ത്രീകളുമായി ശാരിക ബന്ധം പുലർത്തിയോ സ്ത്രീകളെ നഗ്ന ആക്കി ഇരുത്തിയോ ചെയ്യുന്ന ഒരു കർമ്മങ്ങളും ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചര്യന്മാർ ചെയ്യുന്നതല്ല…അത്തരത്തിൽ ഉള്ള കർമ്മങ്ങൾ ചെയ്യാം എന്ന് പറഞ്ഞ് ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാരുടെയോ ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിന്റെയോ പേര് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ പോലീസിൽ പരാതിപ്പെടേണ്ടതാണ്

28) എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമോ?

ഉത്തരം : ഒരു ജ്യോതിഷനും കർമ്മിയും എന്ന നിലയിൽ ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാരോട് പറയുന്ന കാര്യങ്ങൾ ഏത് സാഹചര്യത്തിലും രഹസ്യം ആയി തന്നെ സൂക്ഷിക്കുന്നതാണ്..

29) പൂജയുടെ / കർമ്മത്തിന്റെ തുകയും ദക്ഷിണയും എങ്ങനെ ആണ് അയക്കേണ്ടത്..

ഉത്തരം : 7510253282 എന്ന നമ്പറിൽ GPAY /PHONEPE / WHATSAPP PAY എന്നീ UPI ആപ്പ് ഉപയോഗിച്ച് PAYMENT ചെയ്യാവുന്നതാണ്..ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിന്റെയോ ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാരുടെയോ പേര് പറഞ്ഞ് ആരെങ്കിലും 7510253282 എന്ന GPAY /PHONEPE / WHATSAPP PAY നമ്പറിൽ അല്ലാതെ മറ്റേതെങ്കിലും GPAY /PHONEPE / WHATSAPP PAY വഴി പണം വാങ്ങി ചെയ്യുന്ന ഒരു കർമ്മത്തിനും ദത്താത്രേയ തന്ത്ര വിദ്യാപീഠത്തിലെ ആചാര്യന്മാർ ഉത്തരവാദികളായിരിക്കുന്നല്ല

You cannot copy content of this page